വെട്ടിത്തിരിഞ്ഞ പിക്കപ്പ് വാനിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു : അപകടത്തിൽ പിക്കപ്പ് വാനിലെ ഡ്രൈവർക്ക് പരിക്ക് : അപകടം എം സി റോഡിൽ മണിപ്പുഴ സിമൻ്റ് കവലയ്ക്ക് സമീപം : ഗതാഗക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു

കോട്ടയം : റോഡിൽ അശ്രദ്ധമായി വെട്ടിത്തിരിഞ്ഞ പാലുമായി എത്തിയ പിക്കപ്പ് വാനിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് അപകടം. എം സി റോഡിൽ സിമൻ്റ് കവലയ്ക്ക് സമീപം കണ്ണങ്കര പാലത്തിലായിരുന്നു ഇന്ന് രാവിലെ അപകടം ഉണ്ടായത്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. രാവിലെ 7.50 ഓടെയായിരുന്നു അപകടം. റോഡിന് കുറുകെ തിരിച്ച പിക്കപ്പ് ജീപ്പിൽ ചിങ്ങവനം ഭാഗത്ത് നിന്നും എത്തിയ കെ എസ് ആർ ടി സി സൂപ്പർ എക്സ്പ്രസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് ഭാഗീകമായി തകർന്നു . ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ജീപ്പ് ഡ്രൈവറെ രക്ഷിച്ചത്. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതം തടസപ്പെട്ടത് ജനത്തെ വലച്ചു.

Advertisements

Hot Topics

Related Articles