കോട്ടയം : മഹിളാ ഐക്യ വേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി. കേരളത്തിൽ ലഹരിക്ക് പിന്നാലെ തലമുറകൾ വഴി തെറ്റി പോകുന്നതിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ. ആർദ്ര ഗോപൻ പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സമൂഹം ഒറ്റക്കെട്ടായി വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെ തിരെ രംഗത്ത് വരണമെന്ന് കുമാരി ആർദ്ര പറഞ്ഞു.. പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹൻ ലഹരി വിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. അരുത് ആ ലഹരി ജീവിതമാണ് എന്റെ ലഹരി എന്ന സന്ദേശം സമൂഹത്തെ പറഞു.. സമൂഹത്തെയും കുടുംബത്തെയും ഒരേപോലെ കാർന്നു തിന്നുന്ന മദ്യ നയം കേരള സർക്കാർ തിരുത്താൻ തയ്യാർ ആകണമെന്ന് ബിന്ദുമോഹൻ പറഞ്ഞു.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സുലഭമായി മദ്യവും മയക്കുമരുന്നും ഉത്പാദനവും വില്പനയും നടക്കുന്നു.. ഏറ്റവും അധികം നടക്കുന്നത് ചെറിയ കുട്ടികളിൽ കൂടി ആണ് എന്നത് വസ്തുതാ പരമായ കാര്യം ആണ്.. സ്കൂൾ പരിസരത്തു ലഹരി വസ്തുക്കൾ കൂടുതൽ വിറ്റഴിക്കുന്നതായി കണ്ടു വരുന്നു.. ബന്ധപ്പെട്ട ഓഫീസ് ഉദ്യോഗസ്ഥർ നടപടി എടുക്കാൻ മുന്നോട്ടു വരണം.. സ്കൂൾ, കോളേജ് തലങ്ങളിൽ പഴയ വടി വീണ്ടും എടുത്തു കുട്ടികളെ തെറ്റിൽ നിന്ന് ശരിയിലേക്ക് വഴി തെളിക്കണം.. മാതാപിതാക്കളിൽ കുട്ടികളെ കുറിച്ച് ഉത്തരവാദിത്വ ബോധം കൂടുതൽ ആയി ഉണ്ടാവേണ്ടത് കാലത്തിന്റെ ആവശ്യകത ആണെന്ന് ബിന്ദു മോഹൻ സൂചിപ്പിച്ചു..
പരിപാടിക്ക് ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, ശ്രീരേഖ, രശ്മി, ഹിന്ദു ഐക്യ വേദി ജനറൽ സെക്രട്ടറി സി. കൃഷ്ണ കുമാർ, സഹ സംഘടനാ സെക്രട്ടറി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു..