കോട്ടയം : ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബിനെ (57) അറസ്റ്റ് ചെയ്തു. ഏപ്രിൽ 24 ന് ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയിൽ കയറി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും എ ടി എം കാർഡും ഡ്രൈവിംഗ് ലൈസൻസും മോഷണം പോയത്. ഈരാറ്റുപേട്ട പോലീസ് പരാതിപ്രകാരം കേസെടുത്തു അന്വേഷണം നടത്തി 24 ന് വൈകുന്നേരം തന്നെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisements