കിടങ്ങൂരിൽ അവിശ്വാസം പാസാക്കി എൽ ഡി എഫ് : ബിജെപി – യുഡിഎഫ് സഖ്യം പുറത്ത്

കോട്ടയം : കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ അവിശ്വാസം പാസായി. കോട്ടയത്തെ കിടങ്ങൂർ
ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി അംഗമായിരുന്ന ഒമ്പതാം വാര്‍ഡ് പ്രതിനിധി പി ജി വിജയന്‍ എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്.

Advertisements

നേരത്തേ ബി ജെ പി പിന്തുണയിൽ -യു ഡി എഫ് കൂട്ടുകെട്ടിലുണ്ടായിരുന്ന ഭരണമാണ് അവിശ്വാസം പാസായതോടെ നഷ്ടപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ യു ഡി എഫ് അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള നീക്കമാണിതെന്ന് എൽഡ്എഫ് കൺവീനർ അശോക് കുമാർ പൂതമന അവിശ്വാസപ്രമേയ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

സി പി എം മുന്ന് ,
കേരള കോണ്‍ഗ്രസ് (എം) നാല് , കേരള കോണ്‍ഗ്രസ്- മൂന്ന് , ബി ജെ പി അഞ്ച്
എന്നിങ്ങനെയായിരുന്നു കക്ഷിനില. വൈസ് പ്രസിഡന്റിനെതിരായുള്ള അവിശ്വാസ നടപടികൾ ഉച്ച കഴിഞ്ഞു നടക്കും. ബിജെപി പിന്തുണയോടെ ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പ്രസിഡന്റായപ്പോൾ ബിജെപിയിലെ രശ്‌മി രാജേഷ് വൈസ് പ്രസിഡന്റായിരുന്നു.

Hot Topics

Related Articles