കുമരകം കലാഭവൻ നവരാത്രി മഹോത്സവം ഒക്ടോബർ 11 12 13 തീയതികളിൽ

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11 12 13 തീയതികളിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ (കവിയൂർ പൊന്നമ്മ നഗർ)വച്ച് നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു.കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ 43 വർഷമായി കുമരകത്ത് കലാ സാഹിത്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഏക പ്രസ്ഥാനമാണ് കുമരകം കലാഭവൻ, അക്ഷരങ്ങളുടെയുംഅറിവിന്റെയും ആയുധപൂജയുടെയും ദിനങ്ങളിൽ നൂപുരധ്വനികളായും, ചായക്കുട്ടുകൾ മഴവില്ലഴക് രചിച്ചും, സ്വര-രാഗ- താള- ലയ സംഗമവേദിയായ കുമരകം കലാഭവനിൽ ആട്ടവിളക്ക് തെളിയും.ഒക്ടോബർ 11 ന് കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി പതാക ഉയർത്തും. രാവിലെ 10 മണിക്ക് നവ നസ്രത്ത് പള്ളി വികാരി റവ:ഫാദർ സിറിയക് വലിയപറമ്പിൽ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യും.കലാഭവൻ വർക്കിംഗ് പ്രസിഡണ്ട് ടി കെ ലാൽ ജ്യോത്സ്യർ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘലാ ജോസഫ് കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർഷ ബൈജു,ദിവ്യാ ദാമോദരൻ ,കലാഭവൻ ഭാരവാഹികളായ പി വി പ്രസേനൻ,അമ്മാൾ സാജുലാൽ,സാൽവിൻ കൊടിയന്ത്ര എന്നിവർ സംസാരിക്കും 10.30 മുതൽ കലാമത്സരങ്ങൾ ആരംഭിക്കും.വൈകുന്നേരം 5 മണിക്ക് കവിയരങ്ങ് പീ രാഘവൻ പഠന കേന്ദ്രം ചെയർമാൻ ബി ശശികുമാർ ഉദ്ഘാടനം ചെയ്യും.കലാഭവൻ വൈസ് പ്രസിഡൻ്റ് പി എസ് സദാശിവൻ അധ്യക്ഷത വഹിക്കുന്ന കവിയരങ്ങിൽ അയ്മനംസുധാകരൻ, വി ജി ശിവദാസ് ആനിക്കാട് ഗോപിനാഥ്, സുകുമാർ അരിക്കുഴ,കോട്ടയം മോഹൻദാസ്,ഔസേപ്പ് ചിറ്റേക്കാട്, വാസുദേവൻ നമ്പൂതിരി,സലീല മോഹനൻ, അമ്മാൾ സാജുലാൽ,പി ഐ എബ്രഹാം, സാൽവിൻ കൊടിയന്തറ, പി കെ മനോഹരൻ, ടി സി തങ്കപ്പൻ, കെ കെ പുഷ്പാംഗദൻ , സി വി പ്രകാശൻ എന്നീ കവികൾ പങ്കെടുക്കും. കലാഭവൻ ഭാരവാഹികളായ ജഗദമ്മ മോഹനൻ, പി കെ ശാന്തകുമാർ, കെ എൻ ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. വൈകുന്നേരം 7മണിക്ക് ചിന്തുരാജ് തിരുവല്ലയടെ സംഗീത സദസ്സ്, രണ്ടാംദിവസം രാവിലെ 10 മണിക്ക് കലാ മത്സരങ്ങൾ നടക്കും.വൈകുന്നേരം 6 മണിക്ക് കോട്ടയം വാനമ്പാടി അവതരിപ്പിക്കുന്ന നാടൻപാട്ട്,മൂന്നാം ദിവസം രാവിലെ 8.30 മണിക്ക് വിദ്യാരംഭം കുറിക്കും. 10 ന് കലാ മത്സരങ്ങൾ തുടരും.വൈകുന്നേരം 5 മണിക്ക് കുമരകം ആതിര ഗ്രൂപ്പിൻറെ തിരുവാതിര നടത്തും.6 മണിക്ക് സമാപന സമ്മേളനം സഹകരണ തുറുമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.അഡ്വ: കെ ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.കുമരകം കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യാസാബു.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത ലാലു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ഐ എബ്രഹാം പി കെ മനോഹരൻ, വി എൻ ജയകുമാർ,കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി,കലാഭവൻ ഭാരവാഹികളായി പി കെ അനിൽകുമാർ പി പി ബൈജു എന്നിവർ സംസാരിക്കും. ചടങ്ങിൽ കുമരകത്ത് കല സാംസ്കാരിക സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പി എസ് സദാശിവൻ, എസ് ജയരാജ് എന്നിവരെ കുമരകം കലാഭവൻ്റെ അവാർഡ് നൽകുന്നു. 7 മണിക്ക് ഫ്യൂഷൻ മ്യൂസിക് നടക്കും.സർഗ്ഗപ്രതിഭകൾ മാറ്റുരയ്ക്കുവാൻ കുമരകം പഞ്ചായത്തിലെ കുട്ടികളെയും,പ്രായഭേദമെന്യേ ഏവരെയും കലാഭവൻ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കലാഭവൻ ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.