കോട്ടയം : എം.ജി. സർവകലാശാലയുടെ കീഴിൽ നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ കെഎസ്‌യു നയിച്ച പാനൽ ഭൂരിപക്ഷത്തിൽ ബസേലിയസ് കോളേജ് പിടിച്ചു. ജില്ലയിലെ ക്യാമ്പസുകൾ നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജകമണ്ഡലത്തിൽ പ്രധാനമായി മത്സരം നടന്ന മൂന്ന് സ്ഥലങ്ങൾ ബസേലിയസ്, കോട്ടയം സിഎംഎസ്, സ്റ്റാർട്ട് പുലിക്കുന്ന്, മൂന്നു കോളേജിലും വൻമുന്നേറ്റം സാധ്യമായി. ബസേലിയോസ് കോളേജിൽ 16 വർഷത്തെ എസ്.എഫ്.ഐ യുടെ തുടർച്ചയായ ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് കെഎസ്‌യു പാനൽ മുഴുവൻ സീറ്റിലും വിജയിച്ചു 16 വർഷത്തിനു ശേഷമാണ് കെഎസ്‌യു പാനൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്നത് കോട്ടയം സിഎംഎസ് കോളജിൽ നടന്ന ഇലക്ഷനിൽ ഫസ്റ്റ് ഇയർ, സെക്കന്റ് ഇയർ റെപ്പ് കെ.എസ്.യു വിജയിച്ചു. രണ്ട് വോട്ടിന് ചെയർമാൻ അടക്കം കെഎസ്‌യു നഷ്ടമായി.ജില്ലയിലെ കോട്ടയം നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ബ്ലോക്കിൽ കെഎസ്‌യു വൻ മുന്നേറ്റമാണ് സാധ്യമായതെന്ന് കെ.എസ്.യു കോട്ടയം ബ്ലോക്ക് പ്രസിഡണ്ട് മാഹിൻ നവാസ് അറിയിച്ചു.