കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് തട്ടി മരിച്ചു : മരിച്ചത് നെല്ലിക്കൽ സ്വദേശിയായ വയോധിക

ചിങ്ങവനം : ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് റോഡിൽ വീണ് ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു. നെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ (75) ണ് മരിച്ചത്. റോഡരികിലൂടെ നടന്ന ഇവർ ബസിടിച്ച് ഇതേ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങിയാണ് ഇവർ മരിച്ചത്. ഇന്ന് രാവിലെ 8.15 നായിരുന്നു സംഭവം. നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി സി എം ബസാണ് അപകടത്തിൽപ്പെട്ടത്. നെല്ലിക്കലിൽ നിന്നും ബസിൽ കയറിയ അന്നാമ്മ ചിങ്ങവനം പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയതായിരുന്നു. ചിങ്ങവനം മേൽപ്പാലത്തിൽ ബസ് ഇറങ്ങിയ ഇവർ മുന്നോട്ട് നടക്കുകയായിരുനു. ഇതിനിടെയാണ് ബസ് മുന്നോട്ട് എടുത്തതും ഇവരെ ഇടിച്ച് വീഴ്ത്തിയതും. തുടർന്ന് ഇവരുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ നാട്ടുകാർ വിവരം ചിങ്ങവനം പോലീസിൽ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles