കോട്ടയം : ചിങ്ങവനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്. ഒളശ സ്വദേശികളായ ആൽബിൻ , ആബേൽ , അലൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11:30 യോടെ ചിങ്ങവനം പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ വരെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Advertisements