കോട്ടയം പൊൻകുന്നത്ത് മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് കൂവപ്പള്ളി സ്വദേശികൾ 

 പൊൻകുന്നം: മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പുതിയാത്ത് വീട്ടിൽ അനീഷ് പി.ആർ(38),  ചിറക്കടവ് കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു ചന്ദ്രൻ (33),  കൂവപ്പള്ളി വിഴിക്കത്തോട് ഭാഗത്ത് കളവട്ടത്തിൽ വീട്ടിൽ അനിൽകുമാർ കെ.പി (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി പൊൻകുന്നം  സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെയും, ഇവരുടെ മകനെയും ചീത്തവിളിക്കുകയും, മധ്യവയസ്കയെ ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപെടുത്തുകയുമായിരുന്നു. തുടർന്ന് വീട്ടിനുള്ളിലെ  ഫർണിച്ചർ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം  കല്ലുകൊണ്ട് വീടിന്റെ ജനൽചില്ലുകൾ തകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. മധ്യവയസ്കയുടെ മകനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട് കയറി മധ്യവയസ്കയെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എസ്.ഐ മാരായ മാഹിൻ സലിം, സുനിൽകുമാർ എം.ജെ, സി.പി.ഓ മാരായ ഷാജി ചാക്കോ, പ്രിയ എൻ.ജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Advertisements

ഒരു മണിക്കൂറായി റോഡിലേക്ക് ചാഞ്ഞു മരം ! മുറിച്ച് മാറ്റാതെ തർക്കിച്ച് അധികൃതർ ; ജീവൻ പണയം വച്ച് വാഹനങ്ങൾ കടന്നുപോകുന്നത് ചാഞ്ഞ മരത്തിന് അടിയിലൂടെ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം : നാഗമ്പടത്ത് വൈദ്യുതി ലൈനിന് മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനെ ചൊല്ലി കെ എസ് ഇ ബിയും അഗ്നി രക്ഷാ സേനയും തർക്കം തുടരുന്നതിനിടെ ചാഞ്ഞ മരത്തിനടിയിലൂടെ ജീവൻ പണയം വെച്ച് കടന്നുപോകുന്നത് നിരവധി വാഹനങ്ങൾ. നാഗമ്പടം ബസ്റ്റാൻഡിനു മുന്നിലെ റോഡിലെ ഗതാഗതം പോലും നിയന്ത്രിക്കാതെയാണ് അധികൃതർ മരം വെട്ടുന്നതിന് ചൊല്ലി തർക്കിക്കുന്നത്. മരം ഒന്ന് റോഡിലേക്ക് ചാഞ്ഞാൽ സ്വകാര്യ ബസ്സുകൾ അടക്കമുള്ള വാഹനങ്ങളെ ഇത് അപകടത്തിൽ ആക്കും. ഈ സാഹചര്യത്തിലാണ് സാധാരണക്കാരുടെ സുരക്ഷയെ ഗൗനിക്കാതെ അധികൃതരുടെ തർക്കം തുടരുന്നത്. ജെസിബി വിളിച്ചു മാറ്റി മുകളിൽ കയറി മരം മുറിച്ചു മാറ്റണം എന്നാണ് കെഎസ്ഇബിയുടെയും അഗ്നിരക്ഷാസേനയുടെയും നിലപാട്. എന്നാൽ ഇതിൻറെ പണം ആര് നൽകും എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം തുടരുന്നത്.   നാഗമ്പടം സെൻ്റ് ആൻ്റണീസ് പള്ളിയുടെ എതിർ വശത്ത് നാഗമ്പടം മൈതാനത്ത് നിന്ന് മരമാണ് റോഡിലേക്ക് ചരിഞ്ഞത്. മൈതാനത്തിന്റെ സമീപത്തു കൂടി പോകുന്ന കെഎസ്ഇബി ലൈനിൽ തങ്ങിയ മരം റോഡിലേക്ക് വീഴാതെ നിന്നു. സംഭവമറിഞ്ഞ് നാട്ടുകാർ പോലീസിനെയും കെഎസ്ഇബി അധികൃതരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. മൂന്നു കൂട്ടരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കെഎസ്ഇബി ലൈൻ മുറിച്ചുമാറ്റി മരം മുറിക്കാൻ ആവില്ലെന്ന് നിലപാട് കെഎസ്ഇബി അധികൃതർ എടുത്തതായി അഗ്നിരക്ഷാസേന പറയുന്നു. ലൈൻ മുറിക്കാതെ മരം എടുത്തുമാറ്റാൻ ആവില്ലെന്ന് അഗ്നിരക്ഷാസേനയും നിലപാട് എടുത്തു. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ തർക്കിച്ച് നാഗമ്പടത്ത് തുടരുകയാണ്. മരമാകട്ടെ ഏതുനിമിഷവും റോഡിലേക്ക് വീഴാം എന്ന സ്ഥിതിയിലും.  

കൈക്കൂലിക്കേസിൽ മൂന്നിലവ്  വില്ലജ് അസിസ്റ്റന്റിന് മൂന്ന് വർഷം കഠിന തടവും 50000/- രൂപ പിഴയും 

കോട്ടയം:  സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഇടനിലക്കാരൻ മുഖേനെ 50,000/- രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻ്റിന് മൂന്ന് വർഷം കഠിന തടവും 50000/- രൂപ പിഴയും. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജ് അസിസ്റ്റന്റ് റെജി ടി വിജിലൻസ് കോടതി ജഡ്‌ജ് മനോജ്.എം ശിക്ഷിച്ചത്.  ഒന്നാം പ്രതി വില്ലേജ് 

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മിനി ശിവരാമൻ എന്നയാളുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്.  വാദിയുടെ മാതാവിനെ ഇയാളുടെ സഹോദരൻ സ്വത്തിനുവേണ്ടി കോലപ്പെടുത്തി. തുടർന്ന് കോടതിയുടെ ഉത്തരവ് പ്രകാരം ആവലാതിക്കാരിക്ക് ലഭിച്ചു. ഈ സ്ഥലം പോക്കുവരവ് ചെയ്യുന്നതിലേക്ക് മൂന്നിലവ് വില്ലേജ് ഓഫീസർ ആവലാതിക്കാരിയോട് പരാതിക്കാരൻ മുഖേനെ 2,00,000/- രൂപ ആവിശ്യപ്പെടുകയും. ഈ വിവരം കോട്ടയം വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പിയെ അറിയിച്ചതിനെ തുടർന്ന്  2020 ആഗസ്റ്റ് 17 ന്  നടത്തിയ ട്രാപ്പിൽ ടിയാൻ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു. തുടർന്ന് , കേസിൽ ഡി വൈ എസ് പി കെ. എ വിദ്യാധരൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെ. കെ ഹാജരായി.

ശ്രീകൃഷ്ണ വിഗ്രഹങ്ങൾ നിറഞ്ഞ വേദിയിൽ 50-ാം മത് ഭാഗവത സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു

കുറിച്ചിത്താനം : 50 ക്ഷേത്രങ്ങളിൽ നിന്ന് ഘോഷയാത്ര ആയി എത്തിച്ച ശ്രീകൃഷ്ണ വിഗ്രഹങ്ങൾ യജ്ഞവേദിയിൽ പ്രതിഷ്ഠിച്ചതോടെ കുറിച്ചിത്താനം പൂത്ത്യക്കോവിൽ ക്ഷേത്രത്തിൽ 50-ാം മത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി യജ്ഞവേദിയിൽ യ ജ്ഞാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ‘ സ്വാമി ധർമ്മ ചൈതന്യ സഹയജ്ഞാചാര്യൻ മങ്ങാട് മുരളികൃഷ്ണൻ നമ്പൂതിരി എന്നിവർ ഭദ്രദീപ പ്രകാശനം നടത്തി തുടർന്ന് സ്വാമി ധർമ്മ ചൈതന്യയുടെ പ്രഭാക്ഷണം നടന്നു. രണ്ടാം ദിനമായ നാളെ രാവിലെ 6 ന് ഗണപതി ഹോമം ‘ ഭാഗവത പാരായണം പ്രഭാക്ഷണം എന്നീവ നടക്കും വൈകുന്നേരം 7 ന് കർണ്ണാടക സംഗീതോപകരണമായ ഘടം മാത്രം ഉയോഗിച്ചുള്ള പ്രത്യേക പരിപാടി ഘടലയ തരംഗ് നടക്കും. 

Hot Topics

Related Articles