ശ്രീകൃഷ്ണ വിഗ്രഹങ്ങൾ നിറഞ്ഞ വേദിയിൽ 50-ാം മത് ഭാഗവത സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു

കുറിച്ചിത്താനം : 50 ക്ഷേത്രങ്ങളിൽ നിന്ന് ഘോഷയാത്ര ആയി എത്തിച്ച ശ്രീകൃഷ്ണ വിഗ്രഹങ്ങൾ യജ്ഞവേദിയിൽ പ്രതിഷ്ഠിച്ചതോടെ കുറിച്ചിത്താനം പൂത്ത്യക്കോവിൽ ക്ഷേത്രത്തിൽ 50-ാം മത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി യജ്ഞവേദിയിൽ യ ജ്ഞാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ‘ സ്വാമി ധർമ്മ ചൈതന്യ സഹയജ്ഞാചാര്യൻ മങ്ങാട് മുരളികൃഷ്ണൻ നമ്പൂതിരി എന്നിവർ ഭദ്രദീപ പ്രകാശനം നടത്തി തുടർന്ന് സ്വാമി ധർമ്മ ചൈതന്യയുടെ പ്രഭാക്ഷണം നടന്നു. രണ്ടാം ദിനമായ നാളെ രാവിലെ 6 ന് ഗണപതി ഹോമം ‘ ഭാഗവത പാരായണം പ്രഭാക്ഷണം എന്നീവ നടക്കും വൈകുന്നേരം 7 ന് കർണ്ണാടക സംഗീതോപകരണമായ ഘടം മാത്രം ഉയോഗിച്ചുള്ള പ്രത്യേക പരിപാടി ഘടലയ തരംഗ് നടക്കും. 

Advertisements

Hot Topics

Related Articles