കോട്ടയം ഏറ്റുമാനൂർ ഓണംതുരുത്തിൽ മെയിൻ റോഡിൽ മരംവീണു; ഗതാഗതം തടസപ്പെട്ടു

കോട്ടയം: ഏറ്റുമാനൂർ ഓണംതുരുത്തിൽ മെയിൻ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ – ഓണംതുരുത്ത് റോഡിൽ ഓണംതുരുത്ത് കവലയ്ക്ക് സമീപമാണ് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മരം വീണത്. റോഡിനു കുറുകെ മരം വീണതോടെ ഈ വഴിയിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് ഏറ്റുമാനൂർ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി മരം വെട്ടിമാറ്റുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles