സി പി എം സി പി ഐ തർക്കം കർഷകർ പെരുവഴിയിൽ

കോട്ടയം : സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കാർഷിക ക്ഷേമനിധി ബോർഡിൽ പണം അടച്ച കർഷകർ പെരുവഴിയിൽ. സി പി എം സിപി ഐ തർക്കം മൂലമാണ് പദ്ധതി നിശ്ചലമായത് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. പദ്ധതിരേഖ അഗീകരിക്കുന്നത് താമസിപ്പിച്ചാൽ മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി ചെയർമാൻ ഡോ രാജേന്ദ്രൻ മുഖ്യ മന്ത്രിക്ക് കത്തുനൻകിയിരിക്കുകയാണ്. കാർഷിക ക്ഷേമനിധി ബോർഡിന് മന്ത്രിസഭയുടെ അ൦ഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല പദ്ധതിയിൽ പണം അടച്ച ചേരുന്ന കർഷകർക്ക് അറുപതു വയസ് കഴിയുപോൾ അയ്യായിരം രൂപ പ്രതിമാസം പെൻഷൻ ലദിക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം. മറ്റു ക്ഷേമ പെൻഷൻ ബോർഡുകൾ സിപിഎം നിയന്ത്രണത്തിലുള്ളവയാണെങ്കിലു൦ ഇതിന്റെ നിയന്ത്രണം കൃഷി വകുപ്പ് ഭരിക്കുന്ന സിപിഐക്കാണ്. മറ്റു ക്ഷേമ പെൻഷനുകളെക്കാൾ ഈ പെൻഷനു തുക വർദ്ധിച്ചിരിക്കുന്നതാണ് തർക്കത്തിനുകാരണം. ഇരുപത്തിഅയ്യായിരത്തോ ഉം കർഷകർ നിലവിൽ ഈ പദ്ധതിയിൽ പണം അടച്ചു ചേർന്നിട്ടുണ്ട്.

Advertisements

Hot Topics

Related Articles