കോട്ടയം : നഗര മധ്യത്തിൽ മെഡിക്കൽ കോളജ് റോഡിൽ ചുങ്കം ദേശാഭിമാനി ഓഫീസിന് മുന്നിൽ റോഡിലേക്ക് മരം മറിഞ് വീണു. മരം മറിഞ്ഞു വീണതോടെ കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിലാണ് റോഡിലേക്ക് മരം വീണത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഇതേ റോഡിൽ മരം വീണിരുന്നു. അന്ന് അഗ്നിരക്ഷാസേന അധികൃതർ എത്തിയാണ് മരം വെട്ടി മാറ്റിയത്. കോട്ടയം നഗരപരിധിയിൽ ഇന്ന് വൈകിട്ട് കനത്ത മഴ തുടരുകയാണ്. ആറരയോട് കൂടി ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നു.
Advertisements