കോട്ടയം : ഇസ്രയേലില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി ഹോംനഴ്‌സ് വെളിയന്നൂര്‍ പുതുവേലി പുതുശേരില്‍ രൂപ രാജേഷിന്റെ (41) മൃതദേഹം ബുധനാഴ്ച നാട്ടില്‍ എത്തിക്കും.
Advertisements
രാത്രി എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വ്യാഴം രാവിലെ എട്ടിന് വീട്ടില്‍ എത്തിക്കും. സംസ്‌കാരം പകല്‍ രണ്ടിന് വീട്ടുവളപ്പില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രയേലി സ്വദേശിയുടെ വീട്ടില്‍ രോഗീ പരിചരണ ജോലി ചെയ്ത് വന്ന രൂപ കഴിഞ്ഞ ഓഗസ്റ്റ് 19ന് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോകും വഴി അഷ്ഗാമില്‍ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. രാമപുരം ചക്കാമ്പുഴ മഞ്ഞപ്പിള്ളില്‍ രാമന്‍, രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: രാജേഷ് (കെട്ടിട നിര്‍മാണ തൊഴിലാളി). മക്കള്‍: പാര്‍വതി(ജര്‍മ്മനി), ധനുഷ്(പ്ലസ് വണ്‍ വിദ്യാര്‍ഥി കൂത്താട്ടുകുളം).