വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു : മരിച്ചത് വെച്ചൂർ ചേർത്തല സ്വദേശികൾ

വൈക്കം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കൾ മരിച്ചു. വെച്ചൂർ ശാസ്തക്കുളം പ്രീതാ ഭവനിൽ തങ്കച്ചൻ്റെ മകൻ നിധീഷ് (36) , ചേർത്തല പൂച്ചാക്കൽ ചാവയ്ക്കാത്തറ സാബുവിൻ്റെ മകൻ അക്ഷയ് (19അമ്പാടി )എന്നിവരാണ് മരിച്ചത്. പൂച്ചാക്കൽ സ്വദേശിയായ അക്ഷയ്മാതാവിൻ്റെ വെച്ചൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി 10.30 ഓടെ തോട്ടകം ഗവൺമെൻ്റ് എൽപി സ്കൂളിനു സമീപമായിരു അപകടം.തലയാഴത്തു നിന്നു തോട്ടകത്തേക്കു വന്ന ബൈക്കും വൈക്കത്തു നിന്നു വെച്ചൂരിലേക്കു വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Advertisements

ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ഉല്ലലകൂവം സ്വദേശി ആദിദേവ് നിസാരപരിക്കോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് സ്ഥലത്തെത്തിമേൽ നടപടി സ്വീകരിച്ചു.

Hot Topics

Related Articles