കോട്ടയം : കല സഹാനുഭൂതിയുടെയും മനുഷ്യ സ്നേഹത്തിന്റെയും പാതയിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പറഞ്ഞു.മംഗളം എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റുഡന്റസ് യൂണിയൻ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




കാമ്പസുകൾ വിദ്വേഷങ്ങൾക്ക് പകരം പരസ്പര സ്നേഹവും സംഘബോധവും വളർത്തി എടുക്കണമെന്നും ഡ്രഗ്സിന്റെയും ലഹരിയുടെയും വ്യാപനം തടയാൻ ക്യാമ്പസുകളിലെ യുവാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടി ജില്ലാ സെക്രട്ടറി യായി ചുമതലയെറ്റത്തിന് ശേഷം ആദ്യമായി വിദ്യാർത്ഥികളോട് അദ്ദേഹം സംവദിച്ച ചടങ്ങായിരിന്നു അത്. ചലച്ചിത്ര പിന്നണി ഗായിക അഞ്ജു ജോസഫ് അഥിതിയായി ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റുഡന്റസ് യൂണിയൻ പ്രതിനിധി നവ്യ കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മംഗളം എഡ്യൂക്കേഷൻ ഇന്സ്ടിട്ടുറ്റിഷൻസ് ചെയർമാൻ ഡോ.ബിജു വര്ഗീസ് അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ തോഷമ ബിജു വര്ഗീസ്, പ്രിൻസിപ്പൽ ഡോ.വിനോദ് പി വിജയൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ.നീമ ജോർജ്,ഡോ.അരുൺ ജോസ്, രാജീവ് കെ മോഹൻ എന്നിവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്നും നാളെയുമായി നടക്കുന്ന ആർട്സ് ഫെസ്റ്റിൽ വിവിധ ഇനങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു.