കോട്ടയം : കഞ്ഞിക്കുഴിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എസ് ഐ വിഴിഞ്ഞത്ത് നിന്ന് നാട്ടിൽ എത്തിയത് സിക്ക് ലീവ് എടുത്ത്. വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എസ് ഐയുടെ മരണം ആത്മഹത്യ ആണ് എന്നാണ് പ്രാഥമിക നിഗമനം. വിഴിഞ്ഞം എസ്.ഐ കഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിള (42) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായ ഭാര്യ ജീവനാംശം അധികമായി വേണം എന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും കണ്ടെത്തിയിരുന്നു. 2014 ൽ പൊലീസുകാരനായി സർവീസിൽ പ്രവേശിച്ച ഇദ്ദേഹം വിഴിഞ്ഞം എസ്.ഐ ആണ്. പ്രമോഷൻ ടെസ്റ്റ് എഴുതിയ ശേഷമാണ് ഇദ്ദേഹം എസ്‌ഐ ആയി സർവീസിൽ പ്രവേശിച്ചത്. ഇന്ന് ഉച്ചയോട് കൂടി കോട്ടയത്തെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ സിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോവുകയായിരുന്നു. ജൂണ്‍ എട്ടാം തിയ്യതി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജാണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്.