കൈപ്പുഴ : ശാസ്താവ് ക്ഷേത്രത്തിലെ ക്ഷേത്രക്കുളം തിരുമുറ്റം ചുറ്റുമതിൽ നവീകരണത്തിന് തുടക്കമായി. നവീകരണത്തിൻ്റെ എസ്റ്റിമേറ്റ് എടുക്കുന്നതുമായി ബന്ധപെട്ട് ദേവസ്വം, സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് പീ എസ് പ്രശാന്ത് എന്നിവർ കൈപ്പുഴ ശാസ്താവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ്, പത്താം വാർഡ് മെമ്പർ പി ഡി ബാബു, പതിമൂന്നാം 1 വാർഡ് മെമ്പർ ലൂയി മേടയിൽ, ഉപദേശക സമിതി പ്രസിഡണ്ട് തുളസിദാസൻ നായർ., ആദംപള്ളിൽ സെക്രട്ടറി അജിത് ഇടമന എന്നിവർ പങ്കെടുത്തു.
Advertisements




