കോട്ടയം വൈക്കത്ത് തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു : മരിച്ചത് ചെമ്മനത്തുകര സ്വദേശി

വൈക്കം:തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മനത്തുകര സെൻ്റ ആൻ്റണീസ് പള്ളിയിലെ ദേവാലയ ശുശ്രൂഷിയും പരേതനായ കരിക്കരപ്പള്ളിൽ അപ്പച്ചൻ്റെ മകൻ ബിജു(43)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ഓടെ പറേക്കാട്ട് എസ്‌ഡി കോൺവന്റ് വളപ്പിലെ തെങ്ങിൽ നിന്നു തേങ്ങയിടാൻ തെങ്ങുകയറ്റ യന്ത്രമുപയോഗിച്ചു കയറുന്നതിനിടയിലാണ് വീണ് പരിക്കേറ്റത്. തെങ്ങുകയറ്റ തൊഴി ലാളിയായ ബിജുയന്ത്രസഹായത്താൽ തെങ്ങു കയറുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായി സമീപത്തെ തോട്ടരികിലെ കരിങ്കൽ കെട്ടിൽ തട്ടി തോട്ടിലേയ്ക്ക് വീണതാണെന്ന് കരുതുന്നു. തലയ്ക്ക് പരിക്കേറ്റ ബിജുവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജുവിൻ്റെഭാര്യ:പ്രിയ. മക്കൾ:അയനബിജു, ആൻമരിയ. മാതാവ്: ആലീസ്.

Advertisements

മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.ക്രയേഷ്യയിലുള്ള സഹോദരൻ സിജോ നാളെ മാർച്ച് ഒൻപത് ഞായറാഴ്ച വൈകുന്നേരം നാലിന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളി സിമിത്തേരിയിൽ സംസ്കാരം നടക്കും.

Hot Topics

Related Articles