കോട്ടയം : കോട്ടയം തിരുവാതുക്കലിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു. രണ്ട് പോസ്റ്റുകൾ ഒടിഞ്ഞതോടെ കോട്ടയം നഗരത്തിലും പരിസരത്തും മണിക്കൂറുകളായി വൈദ്യുതി മുടക്കം. ചൊവ്വാഴ്ച രാവിലെയാണ് തിരുവാതിക്കൽ കേരള ബാങ്കിനു മുന്നിൽ അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം നഷ്ടമായി റോളരിയിലെ രണ്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. ഇതേ തുടർന്ന് കോട്ടയം ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതോടെ തിരുവാതുക്കൽ , കാരാപ്പുഴ , കോട്ടയം നഗരം എന്നിവിടങ്ങളിൽ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.