കോട്ടയം : കുട്ടനാട്-അപ്പര്‍കുട്ടനാട് മേഖലയില്‍ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത് ഇട്ടിരിക്കുന്ന നെല്ല് ആഴ്ചകള്‍ കഴിഞ്ഞിട്ടും കയറ്റി അയക്കാന്‍ കഴിയാതെ പാടത്ത് കെട്ടിക്കിടക്കുന്ന ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ഉപേക്ഷിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ ഇന്ന് നടന്ന ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും മോന്‍സ് ജോസഫ് എം.എല്‍എയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിൽ പാഡി ഉദ്യോഗസ്ഥരും മില്ലുുടമകളും തമ്മിലുണ്ടാക്കിയ ധാരണകളെല്ലാം ലംഘീച്ചിരിക്കുകയാണ്. നെൽകൃഷിക്കാർ വലിയ ദുരിതത്തിൽ ആയിരിക്കുകയാണ് ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും കൃഷിവകുപ്പ് മന്ത്രിയും നിയമസഭയിലും കൃഷിക്കാരോടും ഉറപ്പുപറഞ്ഞത് പാലിക്കപ്പെടാതെ പാഴ്വാക്ക് ആയിരിക്കുകയാണ്. കിഴിവിന്റെയും പതിരിന്റെയും പേര് പറഞ്ഞ് നെല്‍കൃഷിക്കാരെ വഞ്ചിക്കുന്ന സ്ഥിതി തുടരുകയാണ് കൃഷിക്കാർ കൊയ്തിട്ടിരിക്കുന്ന നെൽപ്പാടങ്ങൾ കണ്ണീർ പാടങ്ങളായി മാറിയിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സങ്കടകരമായ ഈ സ്ഥിതിയിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനം മോൻ ജോസഫും നിയമസഭാ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
പരമാവധി വേഗത്തിൽ നെല്ല് സംഭരണം നടപ്പാകണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പാഡി ഓഫീസ് പടിക്കൽ നെൽകൃഷിക്കാരും യുഡിഎഫ് നേതാക്കളും ഇന്ന് സമരം നടത്തുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കൃഷിക്കാർ തുടര്‍ച്ചയായി സമരംചെയ്തിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി തിരുവഞ്ചൂർ വ്യക്തമാക്കി.
എല്ലാവർഷവും നെൽകൃഷിക്കാർക്ക് നേരിടേണ്ടിവരുന്ന നെല്ല് സംഭരണ പ്രതിസന്ധിക്ക് ശാശ്വത പ്രതികാരം ഉണ്ടാക്കാൻ സർക്കാർ തയ്യാറാവണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിൽ ആവശ്യമായ ഫണ്ട് വകയിരുത്തുകയും പാഡി ഓഫീസറുടെ മേല്‍നോട്ടത്തില്‍ സർക്കാർ നേരിട്ട് നെല്ല് സംഭരണം നടത്തുകയും ചെയ്യുന്ന സ്ഥിരം സംവിധാനം സർക്കാർ ഏർപ്പെടുത്തണം. കഴിഞ്ഞ വർഷം നെല്ല് വാങ്ങിച്ചതിന്റെ പണം പോലും ഇതുവരെ കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാവർഷവും ആവർത്തിക്കുന്നത് കണക്കിലെടുത്ത് നെല്ല് സംബരണത്തിന് സ്ഥിരതയുള്ള ഒരു കർമ്മ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് മോന്‍സ് ജോസഫ് ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.