പ്രവാസി അസോസിയേഷൻ സംഗമവും  വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 25 ന്

തിരുവല്ല : പ്രവാസി അസോസിയേഷൻ സംഗമവും  വിവിധ പ്രോജക്ടുകളുടെയും, പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന  സുനു എബ്രഹാമിന്റെ  അനുസ്മരണ സമ്മേളനവും നടക്കും.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോഗ്രാമുകൾ കോഡിനേറ്റ് ചെയ്ത  സുനു എബ്രഹാമിന്റെ  പേരിൽ വിവിധ പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്യും. പൊക്കാനാ ഫോമ, മലയാളി ഫെഡറേഷൻ, മലയാളി ഫോറം  എന്നീ മേഖലയിൽ കോർഡിനേറ്റർ ആയിട്ട് പ്രവർത്തിച്ചിട്ടുള്ള സുനു എബ്രഹാമിന്റെ പേരിൽ വയനാട്ടിൽ ഭവനം   നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.  മല്ലപ്പള്ളി ആനിക്കാട് അൻപന്ന സ്ഥാപനത്തിൽ ഓഗസ്റ്റ് 25-ാം ന്  ഉച്ചയ്ക്ക് 11.30ന് രാജ്യസഭാ മുൻ ചെയർമാൻ പ്രൊഫ. പി ജെ കുര്യൻ  അനുസ്മരണ  സമ്മേളനവും  പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യും. തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ  അധ്യക്ഷത വഹിക്കും. വേൾഡ്  മലയാളി ഫെഡറേഷന്റെ സഹകരണത്തോടുകൂടി വിവിധ പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്യുകയും. ആന്റോ ആന്റണി എംപി,    രാജു എബ്രഹാം എക്സ് എംഎൽഎ,  ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ, വിക്ടർ  തോമസ്, വർഗീസ് മാമൻ, തോമസ് കരിക്കിനകത്ത്, ഗീതാ ജോർജ് പൊക്കാനാ, ലീല മാരാട്ട് പൊക്കാനാ യു എസ് എ, സിബി എം സി, സിദ്ദീഖ്, അഡ്വക്കേറ്റ്  ബഷീർ റാവുത്തർ  എന്നിവർ പങ്കെടുക്കും. സാങ്കി പീറ്റർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം  നൽകും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.