പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ കല്ലിൽ വച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തിരുവനന്തപുരം സ്വദേശിനി ജോനി അലക്സ് ( 25 ) ആസിഫ് ( 28 ) എന്നിവർക്ക് പരുക്കേറ്റു . വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.കുറവിലങ്ങാട് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു കുറവിലങ്ങാട് സ്വദേശി ജോസ് പുത്തനങ്ങാടിക്ക് ( 65 ) പരുക്കേറ്റു
Advertisements