പൽഗ്രാമിൻ്റെ വേദനയിൽ കവിതയുമായി കോട്ടയം മെഡിക്കൽ കോളജിലെ എം ബി ബി എസ് വിദ്യാർത്ഥിനി : കവിത എഴുതിയത് മെഡിക്കൽ കോളജ് മാഗസിൻ എഡിറ്റർ

കോട്ടയം : പൽഗ്രാമിൻ്റെ വേദനയിൽ കവിതയുമായി കോട്ടയം മെഡിക്കൽ കോളജിലെ എം ബി ബി എസ് വിദ്യാർത്ഥിനി. കവിത എഴുതിയത് മെഡിക്കൽ കോളജ് മാഗസിൻ എഡിറ്ററും മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയുമായ ആവണി ശങ്കറാണ് കവിതയുമായി എത്തിയത്.

Advertisements

കവിത വായിക്കാം :
വസന്തത്തിൻ പരിമളമല്ലയോ…
ശീതളമാം കാറ്റിൻവിരലുകളല്ലയോ…
തൊട്ടുതലോടിടുംപൂചില്ലകളല്ലയോ…
വർണ്ണാഭമാം പൂമെത്തകളല്ലയോ…
കളകളമൊഴുകിടുമരുവികളല്ലയോ…
ശ്വേതപുതച്ചഹിമശൃംഖങ്ങളല്ലയോ…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത്രമേൽ സുന്ദരം…
അത്രമേൽ ശാന്തം…
എത്രമേൽ പരിശുദ്ധം…
എത്രമേൽ ദൈവീകം…
ആഹാ! …. കശ്മീർ…
പ്രിയതമാ… ഇവിടം സ്വർഗ്ഗതുല്ല്യം….

എന്നാലിനിക്കിനിയിവിടം നരകതുല്ല്യം…
മൂകതതളംകെട്ടിനിൽക്കും ശ്മശാനം…
ദിക്കുകൾ ബലിക്കല്ലുകളാം അറവുഭൂമി…
തൻ പ്രാണജലം കവർന്ന മരുഭൂമി…

ചുടുചോരതൻ ഗന്ധം വമിക്കും നദികളേ…
ചെഞ്ചോരനിറം പേറും ഹിമകണങ്ങളേ…
നിങ്ങളോ സാക്ഷി ???

കണ്ടുകൊതിതീരുംമുമ്പേ കൊണ്ടുപോയില്ലയോ…
കൈവളകളൂരുംമുമ്പേയെൻകുങ്കുമം മായ്ച്ചില്ലയോ…

എന്തിനേ??
എന്തിനേ നീചരേ???

എന്തിനുനീയവനെയില്ലാതെയാക്കീ???
എന്തിനുനീയെന്നെവിധവയാക്കീ???

എന്നിട്ടെന്തുനേടിനീ മർത്യാ???
മനുഷ്യത്വം മരവിച്ചതല്ലിന്നിവിടെ…
മനുഷ്യത്വം മരിച്ചതാണിന്നിവിടെ…

എൻ പ്രാണനാം ജീവനാളമേ…
നിനക്കാത്മശാന്തി…

Hot Topics

Related Articles