കോട്ടയം : പ്രസിദ്ധ കാൻസർ ചികിത്സകൻ
ഡോ. ജോജോ.വി. ജോസഫ് രചിച്ച ഒരു കാൻസർ സർജൻ്റെ കുറിപ്പുകൾ എന്ന പുസ്തകം ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള ഇന്ന് കോട്ടയത്ത് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രകാശനം ചെയ്തു. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി.
ഡോ. ജോജോയുടെ ഈ രംഗത്തെ 25 വർഷത്തെ സേവനത്തെ ആദരിച്ചു കൊണ്ട് കോട്ടയം സിറ്റിസൺസ് ഫോറം നൽകുന്ന പുരസ്കാര സമർപ്പണവും ഗവർണർ നിർവ്വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം രൂപത വികാരി ജനറാളും ദീപിക പത്രത്തിൻ്റെ മാനേജിംഗ് ഡയറക്ടറുമായ
മോൺ. മൈക്കിൾ വെട്ടിക്കാട്ട് ,
ഫാ. ബിനു കുന്നത്ത്,ഫാ.ഡോ. ലിങ്കൻ ജോർജ്,എബി ഇമ്മാനുവൽ പുണ്ടിക്കുളം, ഫാ. എമിൽ പുലിക്കാട്ടിൽ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു.
ഡോ. ജോജോ .വി. ജോസഫിൻ്റെ 25 വർഷത്തെ കാൻസർ ചികിത്സാനുഭവങ്ങളാണ് 31 അധ്യായങ്ങളിലായി (232 പേജുകൾ)
പുസ്തകത്തിൽ ലളിതമായ ഭാഷയിൽ എഴുതിയിട്ടുള്ളത്. ഡോ.വി.പി. ഗംഗാധരൻ്റേതാണ് അവതാരിക.
അപ്പസ്തോലിക് നൂൺഷിയോമാർ ജോർജ് കോച്ചേരി, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഫാ. ബിനു കുന്നത്ത് എന്നിവരുടെ ആമുഖക്കുറിപ്പുകളും ഉണ്ട്.