കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 22 ഞായറാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്,അമ്പലപ്പടി, മാച്ച് ഫാക്ടറി, തോണിപ്പാറ, ചെമ്പരത്തിമൂട്, കിസ്സാൻ കവല, ചെന്നാമറ്റം,ചേന്നനാംപൊയക ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന കണ്ണാടിയുറുമ്പ് ഫസ്റ്റ് കണ്ണാടിയുറുമ്പ് സെക്കൻഡ്, വട്ടമല ക്രഷർ,പി പി ഫസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽ കടവ്, എ വി ജി, കെ സി സി ഹോംസ്, മൈ ഓൺ കോളനി, അവർ ഓൺ കോളനി, ഇ സ് ഐ, ബാലരമ, കൊപ്രത്തമ്പലം, യൂണിറ്റി ടവർ, പോലീസ് ക്വാർട്ടേഴ്‌സ് ഭാഗങ്ങളിൽ 8:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. കഞ്ഞിക്കുഴി സബ്സ്റ്റേഷനിൽ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 22 ഞായറാഴ്ച വൈദ്യുതി മുടങ്ങും
