കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ തണ്ണീർപന്തൽ പദ്ധതി ദാഹജല വിതരണം നടത്തി

കോട്ടയം : കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സിഡിഎസ്, ചെമ്പ് സി ഡി എസ്, തിരുവാർപ്പ് സി ഡി എസ്, തണ്ണീർപന്തൽ പദ്ധതിയുടെ ഭാഗമായി ദാഹജല വിതരണം നടത്തി.
എൻ ആർ എൽ എം, എഫ് എൻ എച്ച് ഡബ്യു പദ്ധതിയുടെ ഭാഗമായി സൗജന്യ ദാഹജല വിതരണം നൽകുന്ന പദ്ധതിക്ക്
കാഞ്ഞിരപ്പള്ളിയിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു ബിനോയ്‌ ഉദ്ഘാടനം നിർവ്വഹിച്ചു.
കാഞ്ഞിരപ്പള്ളി സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി, എഫ് എൻ എച്ച് ഡബ്യു ആർ പി മാർ, വി ഇ ഒ ജയസൂര്യ, കമ്മ്യൂണിറ്റി കൗൺസിലർ രേവതി, അക്കൗണ്ടന്റ് പ്രശാന്ത്, ആർ പി രാഹുൽ, എഡിഎസ്, സിഡിഎസ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles