കോട്ടയം കുറിച്ചിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവർന്നു : കുറിച്ചി സ്വദേശി പോലീസിന്റെ പിടിയിലായി

കോട്ടയം : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവർന്ന ആളെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഇത്തിത്താനം കുരട്ടിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രാഹുൽ രാജൻ (28) ആണ് വീട്ടമ്മയുടെ മാല കവർന്നതിനെ തുടർന്ന് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 21 ന് വൈകിട്ട് 03.30 മണിയോടെ മുളയ്ക്കാംതുരുത്തി ഭാഗത്തുളള വീട്ടിൽ പിൻവാതിലിലൂടെ അതിക്രമിച്ചു കയറി പ്രതി വീട്ടമ്മയെ ആക്രമിച്ച് 3¼ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

Advertisements

അക്രമത്തിൽ പരുക്കുപറ്റിയ വീട്ടമ്മ പെരുന്ന എൻ എസ് എസ് ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശ്ശേരി ഡി വൈ എസ് പി എ. കെ. വിശ്വനാഥന്റെ നിർദ്ദേശാനു സരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സന്ദീപ്. ജെ, സീനിയർ സിവിൽ പോലീസ് ഓഫീസർ തോമസ് സ്റ്റാൻലി, സിവിൽ പോലീസ് ഓഫീസർ മായ കൃഷ്ണകുമാർ, പ്രദീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Hot Topics

Related Articles