കോട്ടയം കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിന്ന് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി : മന്ദിരം കവല ബാങ്ക് മാനേജർ അടക്കം ഏഴുപേർക്ക് പരിക്ക് 

കോട്ടയം : എംസി റോഡിൽ കോട്ടയം കുറിച്ചിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിന്ന് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി എഴുപേർക്ക് പരിക്ക്. കുറിച്ചി മന്ദിരം കവല ബ്രാഞ്ച് മാനേജർ പാറമ്പുഴ മൂലയ്ക്കൽ വീട്ടിൽ വിനു ഡി നായർ (49) , ചിങ്ങവനം പുത്തൻ തോട് പുതുവേൽ പുഷ്പവല്ലി (45) , കുറിച്ചി പുളിപ്പറമ്പ് എസ് പുരം വടക്കേപ്പറമ്പ് വി എസ് സനീഷ് (43 ) , കുറിച്ചി എസ് പുരം പ്ളാകടവിൽ അജു (39) , കുറിച്ചി ഔട്ട് പോസ്റ്റ് റീഡിങ്ങാട്ട് രാജി (22)  , കന്യാകുമാരി ആലംകോട് ചുണ്ട  വിള വീട്ടിൽ വിൻസൻ്റ് ( 58) , മന്ദിരം ജംഗ്ഷൻ ചിലമ്പത്ത്ശേരിൽ വീട് ഷിബു ജോസഫ് (47) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisements

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടുകൂടി കോട്ടയം കുറിച്ചി മന്ദിരം ജംഗ്ഷനിൽ ആയിരുന്നു അപകടം. എറണാകുളം സ്വദേശികളായ ദമ്പതികൾ അടൂരിൽ പോയശേഷം തിരികെ എറണാകുളത്തേക്ക് കാറിൽ മടങ്ങുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിന്ന് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ പരിക്കേറ്റ വരെ ഇതുവഴി എത്തിയ ആംബുലൻസിൽ ആണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. 

Hot Topics

Related Articles