കോട്ടയം : പാലായിൽ നിന്നും പെരിയ കുളത്തേക്ക് റബർ പാഴ്ത്തടി കയറ്റിവന്ന ലോറി രാവിലെ 9:30 ഓടെ കുമളി ചെക്ക് പോസ്റ്റിൽ എത്തി ബ്രേക്ക് ഡൌൺ ആയതിനെ തുടർന്ന് കമ്പനിയിൽ അറിയിക്കുകയും കമ്പനിക്കാർ എത്തുന്നതിനു വേണ്ടി വണ്ടി പാർക്ക് ചെയ്ത് കിടക്കുകയായിരുന്നു. ശക്തമായ മഴയെ തുടർന്ന് രണ്ടു മണിയോടുകൂടി മരം കടപുഴകി ലോറിയുടെ മുകളിൽ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേരെ ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. ഡ്രൈവറായ മനോജ് സഹായി റോഷൻ എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഉള്ളിൽ കുടുങ്ങിയ കോട്ടയം കുറിച്ചി സ്വദേശി 19 കാരൻ ശ്രീജിത്ത് മരണപ്പെട്ടു. മൂന്നു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് വെളിയിൽ എടുത്തത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീരുമേട് ഫയർഫോഴ്സും, കമ്പത്തു നിന്ന് എത്തിയ ഫയർഫോഴ്സും, കുമളി പോലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ലോറിക്ക് മുകളിൽ മരം കടപുഴകി വീണ് കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം: അപകടം പാലായിൽ നിന്നും ലോഡുമായി എത്തിയ ലോറിക്ക് മുകളിലാണ് മരം വീണ്
