പാലാ : ബൈക്കും ഇന്നോവയും കൂട്ടിയിടിച്ചു പരുക്കേറ്റ കുടക്കച്ചിറ സ്വദേശി അശ്വന്ത് രാജുവിനെ ( 34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു, 4.30 യോടെ മരങ്ങാട്ടു പള്ളിക്കു സമീപമായിരുന്നു അപകടം. പാലാ -വൈക്കം റോഡിൽ ആണ്ടൂരിൽ വൈകീട്ട് 4.30. ഓടെയായിരുന്നു അപകടം. പാലായിൽ നിന്നും മരങ്ങാട്ടുപിള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്നോവ കാറും മരങ്ങാട്ടുപിള്ളിയിൽ നിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിലെ മരത്തിൽ ഇടിച്ചു കയറി. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Advertisements









