കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എച്ച് ഡിഎസ് യോഗം ചേർന്നിട്ട് മാസങ്ങൾ; ആശുപത്രിയിലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചയാകുന്നില്ല; പ്രതിഷേധവുമായി എച്ച് ഡിഎസ് അംഗങ്ങൾ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടുന്ന എച്ച്.ഡി.എസ് യോഗം ചേരുന്നില്ലെന്ന് പരാതി. എച്ച്.ഡി.എസ് അംഗം അൻസാരി കോട്ടയമാണ് ഇതു സംബന്ധിച്ചു പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയെ ബാധിക്കുന്ന നിരവധി നിർണ്ണായകമായ പ്രശ്‌നങ്ങളുണ്ട്. ഈ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ആശുപത്രിയിലെ എച്ച്ഡിസി യോഗം ചേരാത്തത്. ആശുപത്രിയിൽ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃത നിയമനങ്ങൾ നിലവിൽ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാപകമായി നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായിട്ട് പോലും അധികൃതർ ആരും തന്നെ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എച്ച്.ഡി.സി പോലും അറിയാതെയാണ് പല നിയമനങ്ങളും ഇവിടെ നടക്കുന്നതെന്നും ആരോപണം ഉണ്ട്.

Advertisements

ഭരണത്തിലുള്ള, ഭരണാനുകൂലികളെ മാത്രം ഉൾപ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടുകയും നിരന്തരം തീരുമാനങ്ങൾ പുറപ്പെടുവിയ്ക്കുകയുമാണ് എന്ന് അൻസാരി ആരോപിക്കുന്നു. എല്ലാ മാസത്തിലും അല്ലെങ്കിൽ രണ്ടു മാസത്തിൽ ഒരിക്കൽ എങ്കിലും കമ്മിറ്റി ചേരണമെന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടം പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് എച്ച്ഡിസി അംഗങ്ങൾ തന്നെ ആരോപിക്കുന്നു. കഴിഞ്ഞ ഒരു വർഷം മുൻപാണ് അവസാന കമ്മിറ്റി ചേർന്നത്. ഈ കമ്മിറ്റിയിൽ കൃത്യമായി കളക്ടർ ഓരോ കമ്മിറ്റിയും ചേരേണ്ട കാലാവധി അടക്കം വിശദീകരിക്കുകയും ചെയ്തിരുന്നു. സുരക്ഷാ ജീവനക്കാരെ മാറ്റി വിവിധ സ്ഥലങ്ങളിൽ എസ്.ഐഎസ്.എഫ് സ്റ്റാഫിനെ നിയമിച്ചിരുന്നു. ഇത്തരത്തിൽ ഇവരെ നിയമിച്ചത് ഇവരുടെ ജോലി ഭാരം കൂട്ടിയതായും ആരോപണം ഉണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളെല്ലാം ചർച്ച ചെയ്യാൻ അടിയന്തരമായി കമ്മിറ്റി ചേരണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.