കോട്ടയം: മെഡിക്കൽ കോളജിലെ ഒരുനേഴ്സിംഗ് ഓഫീസറുടെ പി എഫ് തട്ടിയെടുക്കുവാൻ ശ്രമം.കേരളഗവ:നേഴ്സിംഗ്അസോസിയേഷൻ(കെ ജി എൻ എ) നേതൃത്വരംഗത്ത് ഉള്ളതുംകോവിഡ്സമയത്ത്കോവിഡ് രോഗികളെപരിചരിച്ചതിൻ്റെ പേരിൽ പ്രശംസ പിടിച്ചു പറ്റികുകയും ആസേവനത്തിൻ്റെ പേരിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത ഇടുക്കി ജില്ലക്കാരിയായ നേഴ്സിംഗ് ഓഫീസറുടെ പിഎഫ് ൽ നിന്നാണ് പണം തട്ടിയെടുക്കുവാൻ ശ്രമം നടന്നത്.കഴിഞ്ഞ മെയ് മാസം അവസാനമായിരുന്നു സംഭവത്തിൻ്റെ തുടക്കം.ഒരുദിവസംപി എഫ് തുക പിൻവലിക്കുന്നതിനുള്ളഅപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനേഴ്സിംഗ് ഓഫീസറെവിളിക്കുന്നു.നിങ്ങളുടെ പേരിൽ പി എഫ് ൽ നിന്ന് പണം പിൻവലിക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ടോയെന്ന്അന്വേഷിക്കുന്നു.സാധാരണഗതിയിൽ പി എഫ് ൽ നിന്നും പണം പിൻവലിക്കാൻ അപേക്ഷ നൽകി കഴിഞ്ഞാൽ പണം കിട്ടുന്നതുവരെ ഓഫീസിൽ കയറിയിറങ്ങുന്നതാണ് പതിവ് രീതി.എന്നാൽനേഴ്സിംഗ് ഓഫീസർ അന്വേഷിക്കാതിരിക്കുകയും,മേലുദ്യോഗസ്ഥൻ സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥയുടെ മേൽ പലതവണ സമ്മർദ്ദം ചെലുത്തുകയും ചെയ്തപ്പോൾ സംശയം തോന്നിയ, ഇവർ നേഴ്സിംഗ് ഓഫീസറെ ഓഫീസിൽ വിളിപ്പിച്ചത്.അപ്പോഴാണ് നേഴ്സിംഗ് ഓഫീസർ അപേക്ഷ നൽകിയിട്ടില്ലായെന്ന് അറിയുന്നത് .രണ്ട് രീതിയിലാണ്പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് അപേക്ഷ നൽകുന്നത്.ഒന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകുന്നതും, രണ്ടാമത്തേത് ഓൺ ലൈൻ അപേക്ഷയാണ്. ഓൺ ലൈൻ ആണെങ്കിൽ പെൻനമ്പർ,പി എഫ് അക്കൗണ്ട് നമ്പർ,ലിങ്ക്ചെയ്തിട്ടുള്ള ഫോൺ നമ്പർ എന്നിവ നൽകണം.എന്നാൽതാൻ ഒരു വിധത്തിലുമുള്ളഅപേക്ഷ നൽകിയിരുന്നില്ലെന്നും,പി എഫ് സംബന്ധിച്ച് ഫോൺ നമ്പർ അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥനും സെക് ഷൻ കൈകാര്യം ചെയ്യുന്നവരും അറിഞ്ഞു കൊണ്ട് മാത്രമേ തട്ടിപ്പ് നടത്തുവാൻ കഴിയൂവെന്ന് നേഴ്സിംഗ് ഓഫീസർ പറഞ്ഞു.അടുത്തകാലത്ത് പി എഫ് ൽ നിന്ന് 5 ലക്ഷം തട്ടിയെടുത്തതും,ട്രഷറി ജീവനക്കാർ സംഘം ചേർന്ന് പിഫ് തുക തട്ടിയെടുത്ത ചരിത്രവും അറിയാമെന്ന് നേഴ്സിംഗ് ഓഫീസർ പറഞ്ഞു.തുടർന്ന് ഇവർആശുപത്രി അധികൃതർപരാതി നൽകി.പരാതി നൽകിയിട്ടും അന്വേഷണം ഇല്ലാതെ വന്നതിനെ തുടർന്ന്പോലീസ് സൈബർ സെൽ എന്നിവി ടങ്ങളിൽ പരാതി നൽകി.ഇതിൻ്റെഭാഗമായി പോലീസ് മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലെത്തി ബന്ധപെട്ട ജീവനക്കാരുടെ മൊഴി രേഖപെടുത്തി.എന്നാൽആശുപത്രി അധികൃതർ വകുപ്പ്തല അന്വേഷണം നടത്തിയില്ല.സാധാരണ ആശുപത്രി അധികൃതർക്ക് ഒരു പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ വാസ്തവം ഉണ്ടെന്ന് ബോദ്ധ്യപെട്ടാൽ ഉന്നത തലത്തിലേക്ക് കൈമാറുകഎന്നതാണ് ചട്ടം.എന്നാൽ നാളിതുവരെ അധികൃതർ ഇത് ചെയ്തിട്ടില്ലെന്ന് പറയപ്പെടുന്നു.തൻ്റെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാൻ നേഴ്സിംഗ് ആഫീസർആശുപത്രി അധികൃതരെ കണ്ടപ്പോൾ,
നിങ്ങളുടെ പണം ഒന്നും പോയിട്ടില്ലല്ലോ പിന്നെ എന്തിനാണ് ഫെയ്സ് ബുക്കിലും പോലീസ് സൈബർസെല്ലിലും പരാതി നൽകിയതെന്നും പരാതി നൽകിയതു മൂലം ആശുപത്രി ഓഫീസ് ജീവനക്കാരുടെ വിശ്വസ്തത തകർക്കുവാൻശ്രമിച്ചുവെന്ന പേരിൽ നിങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടതെന്ന് പറഞ്ഞ് നേഴ്സിംഗ് ഓഫീസറെ അപമാനിക്കുകയും അവഹേളിക്കുകയുമാണ് ഉണ്ടായതെന്ന് പറയുന്നു.