കോട്ടയം നഗരസഭ ഭരണ സമിതിയിൽ ഭിന്നത : 25 വർഷത്തെ കൗൺസിലർമാരുടെ ആസ്ഥി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് വൈസ് ചെയർമാൻ്റെ കത്ത് : കോട്ടയം നഗരത്തിലെ അനധികൃത നിർമ്മാണവും പരിശോധിക്കണമെന്ന് കത്ത്

കോട്ടയം : നഗരസഭ ഭരണസമിതിയിൽ വൻ ഭിന്നത. കോട്ടയം നഗരസഭയിലെ 25 വർഷത്തെ കൗൺസിലർമാരുടെ ആസ്ഥി വിവരം അന്വേഷിക്കണമെന്ന് കത്ത് നൽകി കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ. നഗരസഭയിലെ കൗൺസിലർമാർ ലോകായുക്തയിൽ സമർപ്പിച്ചിട്ടുള്ള ആസ്ഥിയിൽ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇഡിയോ , സി ബി ഐ യോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന് നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ കത്ത് നൽകി. കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ അപ്രതീക്ഷിതമായാണ് ഗോപകുമാർ കത്ത് നൽകിയത്.

Advertisements

1988 ലാണ് താൻ ആദ്യമായി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് അദേഹം കത്തിൽ പറയുന്നു. അന്ന് മുതലുള്ള തൻ്റെ സ്വത്ത് വിവരങ്ങളും 1990 മുതൽ കോട്ടയം നഗരസഭ കൗൺസിലിൽ വിവിധ സ്ഥാനങ്ങൾ സഹിച്ചിട്ടുള്ളവരുടെയും 2020 മുതൽ 25 വരെയുള്ള ഈ കൗൺസിലിൽ അംഗമായവരുടെയും സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇത് കൂടാതെ 2000 മുതൽ കോട്ടയം നഗര പരിധിയിൽ നടന്ന ഫ്ളാറ്റുകളുടെയും കൊമേഷ്യൽ കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ നടന്ന ചട്ട ലംഘനങ്ങളും പരിശോധിക്കണമെന്നും കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ കത്തിൽ ആവശ്യപ്പെടുന്നു.

Hot Topics

Related Articles