മൂന്ന് കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് ; കോട്ടയം നഗരസഭയിൽ ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ പരിശോധന ; പരിശോധന നടത്തുന്നത് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘം 

കോട്ടയം : നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ അന്വേഷണം ആരംഭിച്ച് ജില്ലാ ക്രൈം ബ്രാഞ്ച്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭ ഓഫിസിൽ എത്തി വിവരങ്ങൾ ശേഖരിക്കുന്നത്. കഴിഞ്ഞ ഏഴിനാണ് കോട്ടയം നഗരസഭയിലെ മൂന്ന് കോടി രൂപയുടെ തട്ടിപ്പ് ജാഗ്രത ന്യൂസ് ലൈവ് പുറത്ത് വിട്ടത്. കൊല്ലം സ്വദേശിയും കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ക്ലർക്കുമായ അഖിൽ സി . വർഗീസാണ് സ്വന്തം അമ്മയുടെ അക്കൗണ്ടിലേയ്ക്ക് മൂന്ന് കോടി രൂപ 2020 മുതൽ 2024 വരെയുള്ള കാലയളവിൽ മാറ്റിയതായാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കോട്ടയം നഗരസഭ സെക്രട്ടറി ബി.അനിൽകുമാറിൽ നിന്ന് ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിക്കുകയും , ഈ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോസ്ഥരുടെ വിവരങ്ങൾ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.

Advertisements

Hot Topics

Related Articles