കോട്ടയം നാടകത്തെ പപ്പട ലഹള ! പിന്നിൽ ആലപ്പുഴക്കാർ : സംഘർഷത്തിൻ്റെ തുടക്കം ക്ഷേത്ര വളപ്പിൽ ഇരുന്ന് മദ്യപിച്ചത് : സംഘർഷത്തിൻ്റെ കൂടുതൽ വിവരങ്ങൾ ജാഗ്രത ന്യൂസിന്

കോട്ടയം : കോട്ടയം നാട്ടകത്ത് കഴിഞ്ഞ ഞായറാഴ്ച വിവാഹ വേദിയിലുണ്ടായ പപ്പട ലഹളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടകത്ത് സംഘർഷത്തിന് തുടക്കമിട്ടത് ആലപ്പുഴ കൈനകരി സ്വദേശികളായ സംഘം ആണെന്ന കൂടുതൽ വിവരമാണ് പുറത്ത് വരുന്നത്. ക്ഷേത്ര വളപ്പിൽ ഇരുന്ന് ഈ സംഘം മദ്യപിക്കാൻ ശ്രമിച്ചതിനെ നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തു. ഇതോടെ മദ്യപ സംഘം മനപൂർവം രണ്ടാമതും പപ്പടം ചോദിച്ച് സംഘർഷം ഉണ്ടാക്കുകയായിരുന്നു എന്നാണ് വിവരം. ഈ സംഘത്തെ നാട്ടുകാരും , പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് ക്ഷേത്രത്തിൻ്റെ ഗേറ്റ് പൂട്ടിയിട്ട് മർദിക്കുകയും ചെയ്തു. സംഘർഷത്തിൽ തല പൊട്ടിയ രണ്ട് പേരെ ചിങ്ങവനം പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

Advertisements

എന്നാൽ , സംഭവത്തിൽ രണ്ട് കൂട്ടർക്കും പരാതി ഇല്ലാത്തതിനാൽ പൊലിസും കേസ് എടുത്തില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ വിവാഹ ചടങ്ങിന് ഇടയിൽ സംഘർഷം ഉണ്ടായത്. ക്ഷേത്രത്തിലെവിവാഹ ചടങ്ങുകള്‍ക്കും, സദ്യക്കും ശേഷം വധുവരന്മാർ മടങ്ങിയ ശേഷമാണ് സംഭവം. മദ്യപിക്കുന്നതിന് ടച്ചിങ്സ് തേടിയെത്തിയ സംഘാംഗങ്ങളാണ് ബന്ധുക്കള്‍ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. നേരത്തെ ആലപ്പുഴ കൈനകരിയിൽ നിന്ന് എത്തിയ സംഘം ക്ഷേത്ര വളപ്പിന് ഇരുന്ന് മദ്യപിക്കാൻ ശ്രമിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെ നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തു. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിന് ശേഷം ആണ് മദ്യപ സംഘം ടച്ചിങ്സ് ചോദിച്ച് പാചക പുരയിൽ കയറിയത്.ആദ്യം ടച്ചിംങ് ചോദിച്ച് എത്തിയ മദ്യപ സംഘം ഭക്ഷണം കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. ഭക്ഷണം കഴിക്കാൻ ഇരുന്ന മദ്യപ സംഘത്തിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു.ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി മദ്യപ സംഘം വാക്കേറ്റമുണ്ടായി. ഒടുവിലുണ്ടായ സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്ക് പൊട്ടലുമുണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതി ഗതികൾ നിയന്ത്രിച്ചത്. രണ്ടു പേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.

Hot Topics

Related Articles