കോട്ടയം: കോട്ടയം ജില്ലാ കളക്ടറെ മാറ്റി സർക്കാർ ഉത്തരവ്. പുതുതായി ഇറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ പട്ടികയിലാണ് കോട്ടയം ജില്ലാ കളക്ടറെ മാറ്റി നിയമിച്ചിരിക്കുന്നത്. നിലവിൽ കോട്ടയം ജില്ലാ കളക്ടറായ വി.വിഘ്‌നേശ്വരിയെ ഇടുക്കിയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാക്ക് വേർഡ് ക്ലാസ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടറായ ജോൺ വി.സാമുവേലാണ് കോട്ടയത്തിന്റെ പുതിയ കളക്ടർ. ഐടി മിഷന്റെ ഡയറക്ടറായ അനു കുമാരിയാണ് തിരുവനന്തപുരത്തിന്റെ പുതിയ കളക്ടർ. ബാക്ക് വേർഡ് ക്ലാസ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ പുതിയ ഡയറക്ടറായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെയാണ് നിയമിച്ചിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ് ഷീബ ജോർജിനെ റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഡോ.വി.ശ്രീറാമിനെ ധന വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.