പാലാ : രൂപതയുടെ കീഴിലുള്ള പ്രിവിത്താനം പള്ളി വക ഉള്ളനാട്ടിലുള്ള ഏഴര ഏക്കർ സ്ഥലത്ത് നിയമങ്ങൾ കാറ്റിപ്പറത്തി അനധികൃത പാറ പൊട്ടിക്കൽ. കോളേജ് തുടങ്ങാൻ എന്ന വ്യാജേന പഞ്ചായത്തിൽ നിന്ന് ഡെവലപ്മെന്റ് പെർമിറ്റ് സംഘടിപ്പിച്ചാണ് അനധികൃത ഖനനം നടത്തുന്നത്. കേരള കോൺഗ്രസ് എം പാലാ നഗരസഭ കൗൺസിലർ ബന്ധുവായ ബിനാമിയെ മുന്നിൽ നിർത്തിയാണ് പാറ പൊട്ടിക്കുന്നത്. ലോഡ് അടിസ്ഥാനത്തിൽ പള്ളിക്ക് പണം നൽകുന്നു.
യുഡിഎഫ് എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് കുടപിടിക്കുന്ന അഴിമതി ഇടപാട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണങ്ങാനം പഞ്ചായത്ത് ഭരണം യുഡിഎഫിന് ആണ്. ഇത്തരത്തിൽ പാലാപോലെ യുഡിഎഫ് കേരള കോൺഗ്രസ് പോരാട്ടം ശക്തമായി നിലനിൽക്കുന്ന ഒരു സ്ഥലത്ത് കേരള കോൺഗ്രസ് കൗൺസിലർക്ക് വേണ്ടി നിയമങ്ങളോട് കണ്ണടയ്ക്കുന്നത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ഭരണസമിതി ആണെന്നുള്ളതും കൗതുകകരമാണ്. കണ്ണടയ്ക്കുന്നതിന് പ്രത്യാപകാരമായി ലാഭത്തിൽ ഒരു വിഹിതം ഭരണങ്ങാനം മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവിന് ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പള്ളി വികാരി വിവാദ വൈദികൻ
എറണാകുളത്ത് കുപ്രസിദ്ധമായ ലോഡ്ജിൽ വെച്ച് ഈ അടുത്ത ദിവസം ദുരൂഹ സാഹചര്യത്തിൽ അതിക്രമത്തിന് ഇരയായ രൂപതയിലെ വിവാദ വൈദികനാണ് പ്രിവിത്താനം പള്ളി വികാരി. പള്ളിക്ക് സമീപമുള്ള സ്ഥലത്ത് മുൻപ് അനധികൃതമായി പാറ പൊട്ടിച്ചതിനും, മണ്ണെടുത്തതിനെതിരെ നിയമനടപടി ഉണ്ടാകുകയും ലക്ഷങ്ങൾ ഫൈൻ ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും ചൂടാറിയപ്പോൾ വൈദികൻ പാലായിലെ കൗൺസിലർ മുഖാന്തരം വീണ്ടും മണ്ണടി ആരംഭിക്കുകയും പ്രദേശവാസികൾ പരാതി ഉയർത്തുകയും ചെയ്തിരുന്നു.