കോട്ടയം : പാലാ തൊടുപുഴ റൂട്ടിൽ പിഴക് ആറാം മൈൽ പിക്കപ്പ് വാൻ ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. ആന കല്ല് കോളനി വടക്കേ കുന്നേൽ വീട്ടിൽ എലിസബത്തി (68) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്നും പാലാ സൈഡിലേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും റോഡരികിലൂടെ നടന്നു പോവുകയായിരുന്ന എലിസബത്തിനേയും ഇടിക്കുകയായിരുന്നു. എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമപുരം പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Advertisements