പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾ സി പി എം തടസപ്പെടുത്തുന്നതായി ആരോപിച്ച് കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം

പനച്ചിക്കാട് : 23 വാർഡുകളുള്ള പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ ഇപ്പോൾ നാലിലൊന്ന് പഞ്ചായത്തംഗങ്ങൾ പോലും ഇല്ലാത്ത സി പി എം അത് പൂജ്യത്തിലെത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണെന്ന് പനച്ചിക്കാട്ടെ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പരുത്തുംപാറ കവലയിൽ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെയെല്ലാം ഭരണ സ്വാധീനമുപയോഗിച്ച് സി പി എം നേതൃത്വം തടസ്സപ്പെടുത്തുകയാണെന്ന് നേതാക്കൾ പറഞ്ഞു .

Advertisements

ഈ വർഷം പൊതുമരാമത്ത് മേഖലയിൽ ഒരു റോഡ് വർക്ക് പോലും നടത്തുവാൻ ഭരണ സമിതിയെ അനുവദിക്കാതെ തടസ്സപ്പെടുത്തി . ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിലിങ്ങനെ ഒരു സാഹചര്യം ആദ്യമാണ് .അതിനായി മുൻകൂട്ടി രാഷ്ട്രീയ ഗൂഡാലോചന നടത്തി 6 മാസമായി അസിസ്റ്റന്റ് എഞ്ചിനീയറെയും ഒരു വർഷമായി ഓവർസിയറെയും നിയമിക്കാതെ പദ്ധതി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി നാലു വർഷമായി സർക്കാരിന്റെയും ജല അതോറിറ്റിയുടെയും പിടിപ്പുകേടുകൊണ്ട് മുടങ്ങി കിടക്കുകയാണ് . മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് അദ്ധ്യക്ഷത വഹിച്ചു . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു .ആനുകാലിക രാഷ്ട്രീയ കാര്യങ്ങൾ വിശകലനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ:അബിൻ വർക്കി മുഖ്യ പ്രഭാഷണം നടത്തി . യു ഡി ഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് , കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ എസ് രാജീവ് , പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ , പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റോയി മാത്യു , സ്ഥിരസമിതി അദ്ധ്യക്ഷൻ എബിസൺ കെ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു .

Hot Topics

Related Articles