കൊല്ലാട് : പനച്ചിക്കാട് പഞ്ചായത്ത് ഇരുപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മഞ്ജു രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഇലക്ഷൻ കൺവെൻഷൻ നടത്തി. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൺവെൻഷൻ നടത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡൻ്റ് ജയൻ ബി മഠം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ മോഹൻ കെ നായർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സിബി ജോൺ കൈതയിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ, കോൺഗ്രസിന്റെ പനച്ചിക്കാട് സീനിയർ നേതാവ് ബാബുക്കുട്ടി ഈപ്പൻ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം, ഉദയകുമാർ, വത്സല അപ്പുക്കുട്ടൻ, മിനി ഇട്ടികുഞ്ഞ്, അനിൽകുമാർ, തമ്പാൻ കുര്യൻ വർഗീസ്, അജി വർഗീസ്, റോയ് എബ്രഹാം മടുക്കമൂട്, എബി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. . യുഡിഎഫിന്റെ സ്ഥാനാർത്ഥി മഞ്ജു രാജേഷ് നന്ദി പറഞ്ഞു.