കോട്ടയം : മരണത്തിന് മുൻപ് അഡ്വ.ജി സ്മോൾ അനുഭവിച്ച പീഡനങ്ങളുടെ വെളിപ്പെടുത്തലുമായി പഴയ ഫെയ്സ്ബുക്ക് പോസ്റ്റ്. “പെണ്‍ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാകണം” എന്നായിരുന്നു കുറിപ്പ്.
2020 സെപ്തംബർ 25നാണ് അഡ്വ. ജിസ്മോള്‍ ഫേസ്ബുക്കില്‍ ഈ കുറിപ്പ് പങ്കുവെച്ചത്. 2019ലായിരുന്നു ജിസ് മോളുടെ വിവാഹം. അതേസമയം ജിസ് മോളുടെയും മക്കളായ നോഹ, നോറ എന്നിവരുടെ സംസ്കാരം വൈകിട്ട് മൂന്നിന് പാലാ ചെറുകര ക്നനായ കത്തോലിക്ക പള്ളിയില്‍ നടക്കും. ഭർത്താവ് ജിമ്മിയുടെ നീറിക്കാട്ടുള്ള വീടിനു സമീപത്തെ ഓഡിറ്റോറിയത്തില്‍ രാവിലെ പൊതുദർശനം നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടില്‍ പൊതുദർശനം വേണമെന്ന ഭര്‍തൃവീട്ടുകാരുടെ ആവശ്യം ജിസ് മോളുടെ കുടുംബം നിരസിച്ചിരുന്നു. ജിസ് മോളുടെ കുടുംബം നല്‍കിയ പരാതിയില്‍ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി പീഡിപ്പിച്ചതായാണ് പരാതി.
ചൊവ്വാഴ്ചയാണ് കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവര്‍ ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവില്‍നിന്ന് മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയത്.