കോട്ടയം : ലഹരിക്കെതിരെ അണിനിരക്കുവാൻ, ലഹരിക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുവാൻ സ്കൂളുകളിൽ പിടിഎ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്നുള്ള കാര്യക്ഷമമായ ജാഗ്രത സമിതികൾ കേരളത്തിലെ എല്ലാ സ്കൂളുകളിലും വേണമെന്ന് അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
കടുത്തുരുത്തി ഗവൺമെന്റ് വെക്കേഷൻ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പ് അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറവിലങ്ങാട് ബിപിസി സതീഷ് ജോസഫ്,
സ്കൂൾ ഹെഡ്മിസ്ട്രസ് ഡോക്ടർ യു ഷംല, സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി പിവി ഷാജിമോൻ, അധ്യാപകരും കുട്ടികളും സിഗ്നേച്ചർ ക്യാമ്പിൽ പങ്കെടുത്തു.
Advertisements