ആർക്കും വേണ്ട ആകാശപ്പാത ! ആകാശപ്പാതയുടെ പൈപ്പുകൾ നീക്കം ചെയ്യണമെന്ന് പഠന റിപ്പോർട്ട്

കോട്ടയം: നഗരത്തിലെ ആകാശപ്പാതയുടെ ബലംഅത്ര പോരെന്ന് പഠന റിപ്പോർട്ട്. ആശപ്പാതയുടെ മേൽക്കൂര പൊളിച്ചുനീക്കണമെ ന്നു വിദഗ്‌ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ് സുരക്ഷാ അതോ -റിറ്റിയുടെ നിർദേശപ്രകാരം പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്‌ചറൽ എൻജിനീയറിങ് റി -സർച് സെൻ്റർ എന്നിവർ നടത്തിയ ബലപരിശോധനാ റി പ്പോർട്ടിൽ പറയുന്നു. അടിസ്‌ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.ഇതേസമയം, ആദ്യഘട്ടം നിർമാണം നടത്തിയ കിറ്റ്കോയെഒഴിവാക്കി പകരം ഊരാളുങ്കൽസൊസൈറ്റിയെ പണിയേൽപി ക്കാനുള്ള സർക്കാരിന്റെ ശ്രമം നടക്കാതെ വന്നതോടെ ബലപ രിശോധനയിലൂടെ ആകാശപ്പാത യ്ക്കു തടയിട്ടതാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. ആകാശപ്പാതയെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയതാ ണെന്നു തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എംഎൽഎ പ്രതികരി ച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ 22ന് ആണ് ആകാശപ്പാതയുടെ നിർ മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടന്നപ്പോഴാണ് എൽഡി എഫ് സർക്കാർ അധികാരത്തി ലെത്തിയത്. തുടർന്നു കിറ്റ്കോ യ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.ഇവിടെസാങ്കേതികവും നയപരവുമായ കാരണങ്ങൾ പറഞ്ഞ് നിർമ്മാണം മുടക്കുകയാണെന്നാണ് തിരുവനന്തപുരത്ത് എംഎൽഎ പറയുന്നത്. ഹൈക്കോട തിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപ്പാത പൊളിക്കുമെന്നു നിയമസഭ യിൽ ഒരു മന്ത്രിയെക്കൊണ്ട് പറയിപ്പിച്ച സർക്കാരാണു ഭരണം നടത്തുന്നരെന്നും തിരുവഞ്ചൂർ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.