തലയോലപ്പറമ്പ്: എതിർദിശയിൽ നിന്നും വന്ന കാറുകൾ കൂട്ടി ഇടിച്ച് അപകടം. പൊതി കാഞ്ഞിരം വളവിന് സമീപം തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്.
Advertisements
ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തിങ്കളാഴ്ച രാവിലെ 10.30 ഓടെ തലപ്പാറ- കൂത്താട്ടുകുളം റോഡിൽ പൊതി കാഞ്ഞിരം വളവിന് സമീപമാണ് അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലപ്പറയിൽ നിന്നും പെരുവ ഭാഗത്തേക്ക് പോകുകയായിരുന്നു പജീറോയും പെരുവ ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവയുമായിട്ടാണ് കൂട്ടി ഇടിച്ചത്. ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.