കോട്ടയം : കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കോട്ടയം വടവാതൂർ കുരിശിന് സമീപം ഉണ്ടായ ആക്രമണത്തിൽ ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുവരെയും ആക്രമിച്ച പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. വണ്ടിപ്പെരിയാർ സ്വദേശിയായ ഇയാൾക്കായാണ് പോലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
എസ്.എച്ച്.ഓ മണർകാട് പോലീസ് സ്റ്റേഷൻ – 9497947161
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.ഐ മണർകാട് – 9497980332
മണർകാട് പോലീസ് സ്റ്റേഷൻ – 0481 2370288