വൈക്കം: കരികലാ സാംസ്കാരിക ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 23ന് ചിത്രരചനാ മത്സരവും ചുവർചിത്രരചനയും നടക്കും.വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ 23ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്യും. കരികലാ സാംസ്കാരിക ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ്പ്രഫ.പാർവതി ചന്ദ്രൻ അധ്യക്ഷതവഹിക്കും. നഗരസഭ കൗൺസിലർ മാരായ എസ്. ഹരിദാസൻ നായർ, ബിന്ദുഷാഷി,ലേഖ ശ്രീകുമാർ,എം.കെ. മഹേഷ്, കെ.എസ്. ബൈജു തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്നു 10.45ന് നടക്കുന്ന ലഹരി വിരുദ്ധ ചിത്രരചന ഫാ.റോയി എം.തോട്ടം ഉദ്ഘാടനം ചെയ്യും. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ ലഹരി വിരുദ്ധ സന്ദേശം നൽകും.11ന് ചിത്രരചനാമത്സരം. ഉച്ചകഴിഞ്ഞ് 3.30ന് വൈക്കം ഡി.മധുമൂർത്തി രചനയും സംവിധാനവും നിർവഹിച്ച രണ്ടു അഭിനേതാക്കൾ മാത്രമുള്ള വിഘടിക്കാതെ വിച്ഛേദിക്കാതെ വിഹായസിലേക്ക് എന്ന നാടകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്യും. പ്രഫ.പാർവതിചന്ദ്രൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്,തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേശ് പി.ദാസ്, ജില്ലാപഞ്ചായത്ത് അംഗംഹൈമി ബോബി, തബലവാദകരത്നശ്രീ,മോഹൻ ഡി.ബാബു, കരിട്രഷറർ എൻ.എൻ. പവനൻ,ആർട്ടിസ്റ്റ് പ്രഭ തുടങ്ങിയവർ പ്രസംഗിക്കും.