വൈക്കം – വേളാങ്കണ്ണി ബസിന്‍റെ റൂട്ടും സമയവും പുനക്രമീകരിച്ചു: ബസ് പുലർച്ചെ നാലിന് വേളാങ്കണ്ണിയിൽ എത്തും

കോട്ടയം: വൈക്കം – വേളാങ്കണ്ണി ബസിന്‍റെ റൂട്ടും സമയവും പുനക്രമീകരിച്ചു. വൈക്കത്ത് നിന്ന് വൈകുന്നേരം നാലിന് പുറപ്പെടുന്ന ബസ് പുലർച്ചെ നാലിന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത് .കോട്ടയം, മണർകാട്, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി, കമ്ബം,തേനി, തൃച്ചി, തഞ്ചാവൂർ വഴിയാണ് ബസ് സർവീസ് നടത്തുക. വേളാങ്കണ്ണിയില്‍ നിന്നും വൈകുന്നേരം നാലിന് പുറപ്പെടുന്ന ബസ് പുലർച്ചെ നാലിന് വൈക്കത്ത് എത്തിച്ചേരും.

Advertisements

റിസർവേഷൻ ഇപ്പോള്‍ വൈക്കം കോട്ടയം എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളില്‍ നിന്നും റിസർവേഷൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് അനുവദിച്ച സർവീസ് ഉടൻ ആരംഭിക്കുമെന്നും എംപി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്നാട് ട്രാൻസ് പോർട്ട് കോർപറേഷന്‍റെ നാഗപട്ടണം ഡിപ്പോയിലെ രണ്ടു ബസുകള്‍ വീതമാണ് വേളാങ്കണ്ണിയില്‍ നിന്നും വൈക്കത്തേക്കും തിരിച്ചും സർവീസ് നടത്തുന്നതിന് ക്രമീകരിച്ചിരിക്കുന്നത്.www.tnstc.in എന്ന ഔദ്യോഗിക വെബ്സൈറ്റിലും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Hot Topics

Related Articles