വൈക്കം: വൈക്കത്ത് കെ.എസ്.ഇ.ബി ലൈൻമാൻ ഓഫീസിൽ കുഴഞ്ഞ് വീണ് മരിച്ചു.
കെ.എസ് മംഗലം ലക്ഷ്മീപുരം
അനിൽകുമാർ എസ്. പിള്ള (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെ ചെമ്പ് കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം. ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു അനിലിന്. ഇന്ന് രാവിലെ ഡ്യൂട്ടി എടുക്കാനായി സഹ പ്രവർത്തകർ എത്തിയപ്പോൾ അനിൽകുമാർ മുറിയിൽ വീണ് കിടക്കുകയായിരുന്നു. ഉടൻ ചെമ്മനാ കരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇയാൾ ചികിത്സയിലായിരുന്നു.
Advertisements