തോട്ടകം ഗവൺമെൻ്റ് എൽപി സ്കൂളിന് സമീപം റോഡിൽ വൻ കുഴി : കുഴിയിൽ വീണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവ്

ഫോട്ടോ: തോട്ടകം ഗവൺമെൻ്റ് എൽപി സ്കൂളിന് സമീപം റോഡിൽ രൂപപ്പെട്ട കുഴികൾ

Advertisements

തോട്ടകം:തോട്ടകം ഗവണ്മെന്റ് എൽപി സ്കൂളിന് സമീപം റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേൽക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനകം രണ്ട് ബൈക്കുകൾ ഇവിടെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിനിയും പിതാവും ദമ്പതികളുമാണ് വീണത്. വിദ്യാർഥിയും പിതാവും വന്ന പുതിയ ബൈക്കിനും സാരമായ കേടുപാടു സംഭവിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഴമുള്ള കുഴികളിൽ ചാടി ബൈക്കുകൾക്ക് പുറമെ ഓട്ടോറിക്ഷകൾക്കും കാറുകൾക്കും യന്ത്ര തകരാർ സംഭവിക്കുന്നുണ്ട്.
കുഴികൾ മൂടി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles